ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ ലോക്‌സഭയിലേക്ക് പോകവേ,സ്‌കൂട്ടർ യാത്രക്കാരൻ അപകടത്തിൽപ്പെട്ടതുകണ്ട് ഓടിയെത്തി രാഹുൽ ഗാന്ധി.
സ്‌കൂട്ടർ മറിഞ്ഞ് കിടക്കുന്നത് കണ്ട് കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങി സ്‌കൂട്ടറിനടുത്തേക്ക് ഓടിയെത്തി. ട്രാഫിക് പൊലീസുകാർ സ്‌കൂട്ടർ യാത്രക്കാരനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രാഹുൽ യാത്രക്കാരനെ ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ചശേഷമാണ് യാത്ര തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |