ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ, കനത്ത വെടിവയ്പിന് പിന്നാലെ ജമ്മുവിലും സമീപ പ്രദേശങ്ങളിലും പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് ഇന്ത്യ ആക്രമണം തകർത്തു. ജമ്മു നഗരം, ഫിറോസ്‌പൂർ, അംബാല. പഞ്ച്‌കുല, സാംബ,അമൃത്‌സർ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ ആക്രമണം. പത്താൻ കോട്ടിലും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട് .
അതേസമയം ജമ്മുകാശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലായി ജമ്മു, ബാരമുള്ള, ഫിറോസ്‌പൂർ, അംബാല, പഞ്ച്കുല, പത്താൻകോട്ട്, അനന്തപുർ സാഹിബ്, അമൃത്‌സർ, ഫിറോസ്‌പുർ, സാംബ,അഖ്നൂർ , ഹോഷിയാർപുർ എന്നീ പ്രദേശങ്ങളിൽ സമ്പൂർണ ബ്ലാക്ക് ഔട്ടാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |