ന്യൂഡൽഹി: വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് തക്കാളി മാലയണിഞ്ഞെത്തിയ ആം ആദ്മി പാർട്ടി എംപി സുശീൽ കുമാർ ഗുപ്തയ്‌ക്ക് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിന്റെ ശാസന. എംപിയുടെ നടപടിയെ ഭരണപക്ഷ എംപിമാർ അപലപിച്ചിരുന്നു. തുടർന്നുണ്ടായ ബഹളത്തിൽ സഭ നിർത്തിവയ്‌ക്കുകയും ചെയ്‌തു. പിന്നീട് സഭ ചേർന്നപ്പോൾ അദ്ധ്യക്ഷൻ ധൻകർ എല്ലാറ്റിനും ഒരു പരിധിയുണ്ടെന്ന് സുശീൽ ഗുപ്‌തയോട് പറഞ്ഞു. സഭയിൽ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |