ന്യൂഡൽഹി: കുട്ടികളുടെ അടിപിടിക്കിടെ മകനെ രക്ഷിക്കാനെത്തിയ പിതാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചുകൊന്നു. ഡൽഹിയിൽ ഇന്നലെയായിരുന്നു സംഭവം. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫാണ് മരിച്ചത്. അദ്ദേഹത്തിന്റെ രണ്ട് മക്കൾക്ക് പരിക്കേറ്രു. മുഹമ്മദ് ഹനീഫിന്റെ 14 വയസ്സുള്ള മകൻ റോഡരികിൽ വച്ചിരുന്ന ബൈക്ക് എടുക്കാൻ പോകവേ അതേ പ്രായത്തിലുള്ളവർ തടഞ്ഞുനിറുത്തുകയായിരുന്നു. കുട്ടി വഴിമാറാൻ ആവശ്യപ്പെട്ടതോടെ വാക്കുതർക്കമുണ്ടാകുകയും അടിപിടിയാകുകയുമായിരുന്നു. ബഹളം കേട്ട് എത്തിയ മുഹമ്മദ് ഹനീഫ് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നു. പൊലീസെത്തി മുഹമ്മദ് ഹനീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |