SignIn
Kerala Kaumudi Online
Monday, 23 February 2026 7.09 AM IST

ഇസ്രയേലിന് ഭീതി അകത്തുകടന്ന ഹമാസ് തീവ്രവാദികളെ

Increase Font Size Decrease Font Size Print Page
telaveev

അഷ്‌കിലോൺ: പാലസ്തീൻ പോരാട്ടത്തേക്കാൾ ഇസ്രയേലിൽ ഭീതി പരക്കുന്നത് നാട്ടിൽ കടന്നുകൂടിയ ഹമാസ് ഭീകരന്മാരെ കുറിച്ച് ഓർത്ത്. പല ഘട്ടങ്ങളിലായി വേഷം മാറി കടന്നുകൂടിയ ഇവർ ഇപ്പോഴും ഒറ്റതിരിഞ്ഞ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹമാസ് ഉപയോഗിച്ച ഷെല്ലുകൾ മനുഷ്യനിർമ്മിതമാണ്. വ്യാപകമായി ഷെല്ലാക്രമണം നടത്തിയാണ് ഹമാസ് ഇസ്രയേലിനെ ഞെട്ടിച്ചത്. ആക്രമണം നിരവധി പേരുടെ ജീവൻ അപഹരിച്ചു.

ഇവർക്ക് പുറമേ ഇസ്രയേലുകാരായ മുസ്ലീങ്ങൾ പാലസ്തീനായി നടത്തുന്ന പ്രതിഷേധം അങ്ങിങ്ങുണ്ട്.

യാതൊരുവിധ അക്രമണങ്ങളും ഏശാത്ത ജെറുസലേമിൽ തീർത്ഥാടകരായ 55 മലയാളികളുള്ളതായി റിപ്പോർട്ടുണ്ട്. അഷ്കിലോണിൽ ഷെല്ലാക്രമണത്തിൽ കണ്ണൂർ സ്വദേശി ഷീജ ആനന്ദിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യുദ്ധത്തിൽ പരിക്കേറ്റ ഏക ഇന്ത്യക്കാരിയും ഇവരാണെന്നാണ് വിവരം. പരിക്ക് ഗുരുതരമായതിനാൽ ഇവരെ ടെൽ അവീവിലെ ആശുപത്രിയിലെത്തിച്ച് അടിയന്തരമായി ശസ്ത്രക്രിയ ചെയ്തിരുന്നു. അവർ സുഖം പ്രാപിച്ചു വരികയാണ്. അതേസമയം ലെബനൺ അതിർത്തിയിൽ നിന്ന് തീവ്രവാദികളുടെ ഇടവിട്ട ആക്രമണമുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.