ന്യൂഡൽഹി: രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച ഒരു പ്രക്ഷോഭത്തിന്റെ പരിസമാപ്തിയായി
ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം 2024 ജനുവരിയിൽ പൂർത്തിയാകും. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം 2019 നവംബറിലെ സുപ്രീംകോടതി വിധിയെ തുടർന്നാണ് നിർമ്മാണം തുടങ്ങിയത്.
ആയിരം വർഷം ആയുസ് കണക്കാക്കിയാണ് നിർമ്മാണം.
ശ്രീകോവിലിൽ പ്രധാന മൂർത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമൻ) ജനുവരി 22ന് പ്രതിഷ്‌ഠിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ജനുവരി 24-ന് ക്ഷേത്രം ഭക്തർക്കായി തുറക്കും. ചടങ്ങിനായി അയോദ്ധ്യയിലെയും പരിസരത്തെയും ഹോട്ടൽ മുറികളെല്ലാം ബുക്കിംഗായി. പ്രതിഷ്ഠാ ചടങ്ങ് പത്തു ദിവസം നീളും.
രാജസ്ഥാനിലെ ബയാനയിലെ പ്രശസ്‌ത ബൻസി പഹാർപൂർ പിങ്ക് മാർബിൾ കല്ലുകൾ ഉപയോഗിച്ച് നിർമ്മാണം. (അക്ഷർധാം ക്ഷേത്രം, പാർലമെന്റ് സമുച്ചയം, ആഗ്ര കോട്ട എന്നിവ നിർമ്മിച്ച കല്ല്). ആകെ 4 ലക്ഷം ഘന അടി കല്ല്.
അയോദ്ധ്യ ക്ഷേത്രം
2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു
മൂന്ന് നിലകളിലായി 54,700 ചതുരശ്ര അടി വിസ്തീർണ്ണം
360 അടി നീളവും 235 അടി വീതിയും 161 അടി ഉയരവും
161 അടി ഉയരമുള്ള അഞ്ച് താഴികക്കുടങ്ങളും ഒരു ഗോപുരവും
നിർമ്മാണം ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്
ചെലവ് 1,800 കോടി രൂപ
വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി
കൂറ്റൻ മണി
ആറടി ഉയരവും അഞ്ചടി വീതിയും 2,100 കിലോ തൂക്കവും
വില 21 ലക്ഷം രൂപ
രൂപകല്പന:
സോമനാഥ ക്ഷേത്രം രൂപകല്പന ചെയ്ത പ്രഭാകർജി സോംപുരയുടെ കൊച്ചുമകൻ ചന്ദ്രകാന്ത് ഭായ് സോംപുരയുടെ നേതൃത്വത്തിൽ.
നിർമ്മാണം ഉത്തരേന്ത്യൻ ക്ഷേത്ര ശൈലിയിൽ. കിഴക്കേ കവാടം ദക്ഷിണേന്ത്യൻ ക്ഷേത്ര ഗോപുര ശൈലിയിൽ. ചുവരുകളിൽ ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന കൊത്തുപണികൾ.
മുഖ്യപ്രതിഷ്‌ഠ 1949-ൽ കണ്ടെത്തിയ രാംലല്ല. ഇതിനൊപ്പം ഒരു കൂറ്റൻ പ്രതിമയും
ശ്രീകോവിൽ അഷ്ടഭുജാകൃതിയിൽ. എല്ലാ രാമനവമി ദിനത്തിലും മുഖ്യ പ്രതിഷ്‌ഠയിൽ സൂര്യരശ്മി പതിക്കും.
ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന തൊണ്ണൂറ് വെങ്കല പാനലുകൾ
ഇരുമ്പിന് പകരം ചെമ്പ് കമ്പികൾ, ഇഷ്ടിക ഇല്ല.
പത്ത് ലക്ഷം ഭക്തർക്ക് സൗകര്യമൊരുക്കും.
70 ഏക്കറിൽ ഉപദേവതാ ക്ഷേത്രങ്ങൾ
srjbtkshetra.org എന്ന വെബ്‌സൈറ്റിൽ സന്ദർശനം ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |