ബംഗളൂരു: കർണാടകയിൽ ലോറിക്കു പിന്നിൽ സുമോ വാൻ ഇടിച്ചു കയറി 13 പേർക്ക് ദാരുണാന്ത്യം. ഒരാൾ ചികിത്സയിലാണ്, ആറ് വയസുള്ള കുട്ടിയും നാല് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്ത് പേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇന്നലെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപം പുലർച്ചെ ഏഴ് മണിയ്ക്കായിരുന്നു അപകടം. ബംഗളൂരു-ഹൈദരാബാദ് ഹൈവേ 44ൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ചുകയറുകയായിരുന്നു.
കനത്ത മൂടൽ മഞ്ഞ് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തിയതാണ് അപകട കാരണമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ടവർ ആന്ധ്രാ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണിതെന്നാണ് റിപ്പോർട്ട്.
അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |