റായ്‌പൂർ: അഴിമതി കേസിൽ ഇ.ഡി അറസ്റ്റ് ചെയ്‌ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി നൽകിയത്.
ഫെബ്രുവരി 5,6 തീയതികളിലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ ചമ്പൈ സോറന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്. ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തെ ഇ.ഡി.കസ്റ്റഡിയിൽ വിട്ടിരുന്നു.
വിശ്വാസവോട്ടെടുപ്പിൽ ബി.ജെ.പി അട്ടിമറി ശ്രമം നടത്തുന്നെന്നാരോപിച്ച് ജാർഖണ്ഡിലെ ഭരണകക്ഷി എം.എൽ.എമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |