ന്യൂഡൽഹി: ഇന്ത്യയുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ദേശീയ താത്പര്യത്തിനും ആഗോള നന്മയ്ക്കുമായി ശരിയെന്താണോ അത് ഭയമില്ലാതെ ചെയ്യുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മുംബയിലെ ഒരു ചടങ്ങിൽ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷ്പക്ഷതയുമായി കൂട്ടിക്കുഴയ്ക്കരുത്.
ഇന്ത്യയുടെ ശരി ഭയമില്ലാതെ ചെയ്യും. ഇന്ത്യയുടെ തിരുമാനങ്ങളെ വീറ്റോ ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കില്ല.പുരോഗതിയും ആധുനികതയും പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമല്ലെന്ന ധാരണയുണ്ടായിരുന്നു. മറ്റ് സ്വാധീനങ്ങൾ മൂലമാകാം അങ്ങനെ വന്നത്. ഇന്ത്യ ഒരു അസാധാരണ രാഷ്ട്രമാണെന്നും അതിന്റെ സാംസ്കാരിക ശക്തികളെ പൂർണ്ണമായും പ്രയോജനപ്പെടുത്തിയാലേ ആഗോളതലത്തിൽ സ്വാധീനം ചെലുത്താനാകൂ എന്നും ജയശങ്കർ പറഞ്ഞു.ആഗോളവത്കരണത്തിന്റെ കാലത്ത് സാങ്കേതികവിദ്യയും പാരമ്പര്യവും ഒരുമിച്ച് മുന്നേറേണ്ടതുണ്ട്.
ഭാരതീയത നഷ്ടമാകാതെ പുരോഗതി
ഭാരതം അനിവാര്യമായും പുരോഗമിക്കും. പുരോഗമനം ഭാരതീയത നഷ്ടപ്പെടാതെയാകണം. ഇതിനായി യുവതലമുറ, നമ്മുടെ പൈതൃകത്തിന്റെ മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് പൂർണ് ബോദ്ധ്യവാന്മാരാകേണ്ടതുണ്ട്.അപ്പോൾ മാത്രമേ നമുക്ക് ഒരു ഒരു മുൻനിര ശക്തിയായി ഉയർന്നുവരാൻ കഴിയൂ. അനാരോഗ്യകരമായ ശീലങ്ങൾ, സമ്മർദം നിറഞ്ഞ ജീവിതരീതികൾ, ആവർത്തിച്ചുള്ള കാലാവസ്ഥാ തിരിച്ചടികൾ എന്നിവ നിറഞ്ഞ ലോകത്ത്, ഇന്ത്യയുടെ പൈതൃകത്തിൽ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |