ന്യൂഡൽഹി : 2024ൽ ലോകത്ത് വായു മലിനീകരണം അതിരൂക്ഷമായ 20ൽ 13ഉം ഇന്ത്യൻ നഗരങ്ങളെന്ന് സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യു എയറിന്റെ പഠന റിപ്പോർട്ട്.മേഘാലയ-അസാം അതിർത്തിയിലെ വ്യവസായ പട്ടണമായ ബയിർനിഹട്ടാണ് ലോകത്ത് ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരം. രണ്ടാം സ്ഥാനം ഡൽഹിക്ക്. ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡൽഹി തുടരുകയാണ്.
വായു നിലവാരം മോശമായ ലോക രാജ്യങ്ങളിൽ അഞ്ചാം സ്ഥാനം ഇന്ത്യയ്ക്കാണ്. 2023ൽ മൂന്നാം സ്ഥാനമായിരുന്നത് 2024ൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ലോകാരോഗ്യസംഘടന നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ പരിധിയേക്കാൾ 10 മടങ്ങിലധികമാണ് രാജ്യത്തെ വായു മലിനികരണ തോത്. 138 രാജ്യങ്ങളിൽ സ്ഥാപിച്ച 40,000ൽപ്പരം എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിലെ ഡേറ്റ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മേഘാലയയിലെ പ്രമുഖ വ്യാവസായിക പട്ടണമാണ് ബയിർനിഹട്ട്. ത്വരിത ഗതിയിലുള്ള വ്യവസായവത്കരണവും, പരിസ്ഥിതി നിയന്ത്രണങ്ങളുടെ അഭാവവുമാണ് ഈ ചെറുപട്ടണത്തെ വായു മലിനീകരണ ഭൂപടത്തിൽ ഒന്നാം സ്ഥാനത്തിത്തിച്ചത്.
ശ്വാസം മുട്ടുന്ന
ഇന്ത്യൻ നഗരങ്ങൾ
മുല്ലൻപൂർ - പഞ്ചാബ്
ഫരീദാബാദ് - ഹരിയാന
ലോണി - യു.പി
ന്യൂഡൽഹി
ഗുരുഗ്രാം - ഹരിയാന
ഗംഗാനഗർ - രാജസ്ഥാൻ
ഗ്രേറ്റർ നോയിഡ - യു.പി
ഭിവാഡി - രാജസ്ഥാൻ
മുസാഫർനഗർ - യു.പി
ഹനുമാൻഗഡ് - രാജസ്ഥാൻ
നോയിഡ -യു.പി
സുരക്ഷിതം
ഏഴ് രാജ്യങ്ങൾ
1. ഓസ്ട്രേലിയ
2. ബഹാമസ്
3. ബാർബഡോസ്
4. എസ്റ്റോണിയ
5. ഗ്രേനാഡ
6. ഐസ്ലൻഡ്
7. ന്യൂസിലൻഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |