ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പദ്മ അവാർഡുകളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു . 31 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യകലാകാരൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റിലെ യോഗ പരീശീലക ഷെയ്ക എ,ജെ. അൽ സഭാ, നാടോടി ഗായിക ബാട്ടുൽ ബീഗം , സ്വാതന്ത്ര്യ സമരസേനാനി ലീബാ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ് ഭാട്ടിയ എന്നിവർ ഉൾപ്പെടെ 31 പേരാണ് പദ്മശ്രീ പുരസ്കാരത്തിന് അർഹരായത്
രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയിൽ നിന്ന് രണ്ടു മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠന് പരം വിശിഷ്ട സേവാ മെഡലും അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലും ലഭിക്കും. കോട്ടയം സ്വദേശിയാണ് എയർ മാർഷൽ ബി മണികണ്ഠൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |