ന്യൂഡൽഹി : ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന വിധി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അന്തിമ അവസരം നൽകി സുപ്രീംകോടതി. ഫെബ്രുവരി 18നകം റിപ്പോർട്ട് സമർപ്പിക്കണം. 2024 ഒക്ടോബർ മൂന്നിലെ വിധി നടപ്പാക്കാൻ മൂന്ന് മാസത്തെ സമയമാണ് കോടതി നൽകിയിരുന്നത്. എന്നാൽ ഇതുവരെയും റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |