ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ഡൽഹിയിലെത്തി. യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉഭയകക്ഷി, പ്രതിരോധ, സാങ്കേതിക, വാണിജ്യ ബന്ധങ്ങൾ ദൃഡമാക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിൽ ഉർസുലയ്‌ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |