ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര കേന്ദ്രം തകർത്തു. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. മാണ്ഡി പ്രദേശത്താണ് ഓപ്പറേഷൻ നടന്നത്. എ.കെ സീരീസ് തോക്കുകളുൾപ്പെടെ വൻ ആയുധശേഖരവും കണ്ടെത്തി . ഈ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച കുൽഗാമിൽ രണ്ട് കടുത്ത ലഷ്‌കറെ ത്വയ്ബ ഭീകരരെ വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |