ന്യൂഡൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്ന് 20 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് സ്വമേധയാ സർവീസിൽ നിന്ന് വിരമിക്കാൻ (വി.ആർ.എസ്) അവസരം. ഏകീകൃത പെൻഷൻ പദ്ധതിക്ക് കീഴിൽ 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയാലേ സമ്പൂർണ പെൻഷൻ ലഭിക്കൂ. എന്നാൽ 20 വർഷമോ അതിലധികമോ സേവനം പൂർത്തിയാക്കി സ്വമേധയാ വിരമിക്കുന്നവർക്ക് സേവന കാലയളവിനനുസരിച്ച് ആനുപാതിക അടിസ്ഥാനത്തിൽ ഉറപ്പായ തുക ലഭിക്കും. വിരമിക്കുന്ന സമയത്തെ അർഹമായ സർവീസ് കാലയളവിനെ 25 കൊണ്ട് ഹരിച്ച് നിർണയിക്കുന്ന തുകയാണ് നൽകുക. വിരമിക്കുന്ന തീയതി മുതൽ പേ ഔട്ട് തുക നൽകും.
അക്കൗണ്ടിലെ തുകയുടെ 60 ശതമാനം പിൻവലിക്കൽ, ഓരോ ആറ് മാസത്തെ സേവനത്തിനും അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് തുക ചേർത്തുള്ള ആനുകൂല്യം, ഗ്രാറ്റുവിറ്റി, ലീവിന് പകരം വേതനം, സി.ജി.ഇ.ജി.ഐ.എസ് ആനുകൂല്യങ്ങൾ എന്നിവയടക്കം വിരമിക്കുമ്പോൾ ലഭ്യമാകും. വി.ആർ.എസ് എടുത്ത ശേഷം അഷ്വേർഡ് പേ ഔട്ട് ലഭിക്കുന്നതിന് മുൻപ് ജീവനക്കാരൻ മരിച്ചാൽ നിയമപരമായ പങ്കാളിക്ക് മരിച്ച ദിവസം മുതലുള്ള തുക ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |