
ക്വലാംലപുർ : പരിക്കുമൂലം ഏറെനാൾ കോർട്ടിൽ നിന്നുവിട്ടുനിന്ന ഇന്ത്യൻവനിതാ ബാഡ്മിന്റൺ താരം പി.വി സിന്ധു മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിന്റെ സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ എതിരാളിയായിരുന്ന ലോക മൂന്നാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുച്ചി പരിക്കേറ്റ് പിന്മാറിയതോടെയാണ് സിന്ധുവിന് സെമി പ്രവേശനം എളുപ്പമായത്. ആദ്യ ഗെയിം സിന്ധു 21-11ന് നേടിയതിന് പിന്നാലെയാണ് യമാഗുച്ചി പിന്മാറിയത്. ഇന്ന് നടക്കുന്ന സെമിയിൽ ചൈനീസ് താരം വാംഗ് ഷിയിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യസെൻ പ്രീ ക്വാർട്ടറിൽ ഹോംഗ്കോംഗിന്റെ ലീ ചുക് യിയുവിനോട് തോറ്റ് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |