ന്യൂഡൽഹി: രണ്ട് മാസത്തിനകം രാജ്യത്ത് ഫാസ് ടാഗ് വാർഷിക പാസ് സ്വന്തമാക്കിയത് 25 ലക്ഷം പേർ. രണ്ടുമാസത്തിനിടെ 5.67 കോടി ഇടപാടുകളാണ് ദേശീയപാതകളിലും എക്‌സ്‌പ്രസ് വേകളിലുമുള്ള ടോൾ പ്ലാസകളിൽ നടന്നത്. 2025 ആഗസ്റ്റ് 15നാണ് ഫാസ് ടാഗ് വാർഷിക പാസ് സംവിധാനം തുടങ്ങിയത്. 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്. ഒരു വർഷത്തെ കാലപരിധി, അല്ലെങ്കിൽ 200 ടോൾ പ്ലാസ ക്രോസിംഗ് എന്ന കണക്കിൽ 3,000 രൂപ ഒറ്റത്തവണ ഫീസടച്ചാണ് പാസ് എടുക്കേണ്ടത്. പാസെടുത്താൽ ഫാസ് ടാഗ് ഇടയ്‌ക്കിടെ റീച്ചാർജ് ചെയ്യേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |