SignIn
Kerala Kaumudi Online
Wednesday, 04 March 2026 3.07 AM IST

വയനാട് ദുരിതാശ്വാസം: വാട്സ്ആപ്പ് സന്ദേശത്തിന് അനുമതി തേടി സർക്കാർ 

Increase Font Size Decrease Font Size Print Page
d

കൊച്ചി: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദി അറിയിച്ച് വാട്സ്ആപ്പ് സന്ദേശം അയയ്‌ക്കാൻ അനുമതി നൽകണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വയനാട്ടിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയയ്‌ക്കാനാണ് അനുമതി തേടുന്നതെന്ന് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.
സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശമയച്ചതിൽ ഡാറ്റാ ചോർച്ചയുണ്ടെന്ന് ആരോപിച്ചുള്ള ഹർജിയിലെ വാദത്തിനിടെയാണ് ഈ ആവശ്യമുന്നയിച്ചത്. ജീവനക്കാർക്ക് അയച്ചതിന് സമാന രീതിയിൽ സന്ദേശങ്ങൾ അയയ്‌ക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് പ്രത്യേക അനുമതി തേടിയത്. ഹർജിയിൽ ഇന്നും വാദം തുടരും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.