
മുംബയ് : ആവേശകരമായ സെമിഫൈനലിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ചുവിക്കറ്റിന് അട്ടിമറിച്ച് ഇന്ത്യ ഏകദിന വനിതാ ക്രിക്കറ്റ്ലോകകപ്പിന്റെ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.5 ഓവറിൽ 338 റൺസെടുത്തെങ്കിലും ഇന്ത്യ 9 പന്തുകളും 5 വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസ് (127 നോട്ടൗട്ട്), അർദ്ധസെഞ്ച്വറി നേടിയ ക്യാപ്ടൻ ഹർമൻപ്രീത് (89) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ചേസിംഗ് ജയം സമ്മാനിച്ചത്. ഞായറാഴ്ച ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |