SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.09 PM IST

ഏത്തമിടീപ്പിച്ച് മരണം: അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ

Increase Font Size Decrease Font Size Print Page
f

മുംബയ്: സ്‌കൂളിൽ വൈകിയെത്തിയതിന് ശിക്ഷയായി നൂറു തവണ ഏത്തമിട്ട വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.

ഈ മാസം എട്ടിനാണ് രോഗിയായ കുട്ടിയെ അദ്ധ്യാപകൻ ശിക്ഷിച്ചത്. ഏത്തമിട്ടതോടെ ആരോഗ്യനില മോശമായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. അദ്ധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നാട്ടുകാരും പ്രതിഷേധിച്ചു. മഹാരാഷ്ട്ര വസായ് സാത്തിവലി കുവരപ്പാടയിലെ ശ്രീ ഹനുമന്ദ് വിദ്യാമന്ദിറിൽ പഠിക്കുന്ന അൻഷിക ഗൗഡാണ് (12) മരിച്ചത്. ബാഗ് തൂക്കിയാണ് മകളെ 100 തവണ ഏത്തമിടീപ്പിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY