
കോഴിക്കോട്: മുൻകേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായും ഇടതു സ്ഥാനാർത്ഥിയായും വിജയം ആവർത്തിച്ചെന്ന അപൂർവത ഉണ്ണികൃഷ്ണനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എക്കാലവും കോൺഗ്രസിന്റെ ആശയങ്ങളാൽ പ്രചോദിതമായിരുന്നു ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മികച്ച പാർലമെന്റേറിയൻ, ഭരണാധികാരി, മതനിരപേക്ഷതയുടെ ഉറച്ച കാവലാൾ എന്നീ നിലകളിൽ ഉണ്ണിക്കൃഷ്ണൻ എന്നും ഓർമ്മിക്കപ്പെടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഉണ്ണികൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |