
കൊച്ചി: ഭരണകൂടം ജുഡീഷ്യറിയുടെ ജോലി കൈയാളുന്ന ഇക്കാലത്ത് നീതിക്കായി ന്യായാധിപർ ഒരുമിച്ചുനിൽക്കണമെന്നും എന്തു പ്രകോപനമുണ്ടായാലും 'നോ" പറയണമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. അതിന്റെ പേരിൽ ഒന്നും നഷ്ടപ്പെടാനില്ല. സ്വാതന്ത്ര്യം ഇല്ലാതായാൽ ന്യായാധിപർ അതല്ലാതാകും.
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് ടി.എസ്. കൃഷ്ണമൂർത്തി അയ്യർ സ്മാരക പ്രഭാഷണവും തുടർ നിയമവിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്ന. കുറ്റാരോപിതന്റെ വീടുതകർക്കുന്ന സമീപനം ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. വിചാരണകൂടാതെ വിധിപറയുന്ന രീതിയാണിത്. ഇവിടെ കോടതിയുടെ ജോലി ഭരണകൂടം ഏറ്റെടുക്കുന്നു. രാഷ്ട്രീയ ഭൂരിപക്ഷത്തിന്റ പേരിൽ ഇത്തരം നടപടികളുണ്ടാകുമ്പോൾ ജുഡിഷ്യൽ ധർമ്മം പാലിക്കാൻ ജഡ്ജിമാർ തയ്യാറെടുക്കണമെന്നും ജസ്റ്റിസ് മുന്നറിയിപ്പുനൽകി. കാലാനുസൃത മാറ്റങ്ങളിലൂടെ ഭരണഘടനയ്ക്ക് പരിവർത്തനം സംഭവിക്കുകയാണ്. ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായി. ഹൈക്കോടതിയിലെ വെനസ്ഡേ ക്ലബ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |