
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തേണ്ടവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇറാൻ -ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തേണ്ടവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് കഴിയുന്ന എല്ലാ പിന്തുണയും നൽകും. വിമാന സർവ്വീസുകൾ, റീഫണ്ട്, അമിത വിമാനക്കൂലി, ചാർട്ടേഡ് വിമാനങ്ങൾ, ട്രാൻസിറ്റ് ടൂറിസ്റ്റ് യാത്രക്കാർ തുടങ്ങിയവരുടെ വിഷയങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടവും ഇന്ത്യൻ എംബസികളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |