
ന്യൂഡൽഹി: ക്ഷേത്രത്തിലെ ദേവന്റെ വിശ്രമസമയത്തും പണം വാങ്ങി സമ്പന്നർക്ക് പൂജ നടത്താൻ സൗകര്യമൊരുക്കുന്ന നടപടിയെ വിമർശിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് മഥുരയിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ആചാരലംഘനങ്ങളെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച്. ഉച്ചയ്‌ക്ക് 12ന് നടയടച്ചാലും ദേവനെ ഒരു സെക്കന്റ് പോലും വിശ്രമിക്കാൻ സമ്മതിക്കുന്നില്ല. വൻതുക വാങ്ങിയ ശേഷം പ്രത്യേക പൂജകൾ നടത്താൻ സമ്പന്നരെ അനുവദിക്കുകയാണ്. ദൈവത്തെയും ചൂഷണം ചെയ്യുന്നുവെന്ന് വിമർശിച്ചു. ഹർജി ജനുവരിയിൽ പരിഗണിക്കാനായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |