
ന്യൂഡൽഹി: രാജസ്ഥാനിലെ അജ്മേർ ഷരീഫ് ദർഗയ്‌ക്ക് ചാദർ (ശവകുടീരത്തിന് മുകളിൽ വിരിക്കുന്ന ആചാരപരമായ വസ്ത്രം) നൽകുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. വാർഷിക ഉറൂസിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രധാനമന്ത്രി ചാദർ നൽകുന്നത്. ഇന്നലെ പ്രധാനമന്ത്രിക്കു വേണ്ടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അജ്മേറിലെത്തി ചാദർ കൈമാറി. പ്രധാനമന്ത്രിയുടെ സന്ദേശവും വായിച്ചു. ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ശിവക്ഷേത്രം തകർത്താണ് ദർഗ നിർമ്മിച്ചതെന്ന സിവിൽ കേസ് നിലവിലുണ്ട്. ഈസാഹചര്യത്തിലാണ് മോദിയെ തടയണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യമെത്തിയത്. എന്നാൽ അടിയന്തരസ്വഭാവത്തോടെ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |