
ന്യൂഡൽഹി: 2025ലും ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം 'ബിരിയാണി'. ‘സ്വിഗ്ഗി’യിലൂടെ മാത്രം 9.3 കോടി ബിരിയാണികളാണ് ഓർഡർ ചെയ്തത്. അതായത് ഓരോ 3.25 സെക്കൻഡിലും ഒരു ബിരിയാണി. മിനിറ്റിൽ 194 ബിരിയാണികൾ. ചിക്കൻ ബിരിയാണിയ്ക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. 5.77 കോടി.
അതേസമയം, രണ്ടാം സ്ഥനത്ത് ബർഗർ ഇടംപിടിച്ചു. 4.42 കോടി. പിസ്സയും ദോശയും യഥാക്രമം 4.42 കോടി, 2.62 കോടി. 2024ൽ 97 ലക്ഷം ബിരിയാണികൾ ഓർഡർ ചെയ്ത് ഹൈദരാബാദ് നഗരം തന്നെയാണ് ഈ വർഷവും മുന്നിൽ. ബംഗളൂരു 77 ലക്ഷം, ചെന്നൈ 46 ലക്ഷം എന്നിങ്ങനെയുമാണ്. റമദാൻ മാസത്തിൽ മാത്രം 60 ലക്ഷം ബിരിയാണികൾക്ക് ഓർഡർ വന്നുവെന്നും കണക്കുകൾ പറയുന്നു.
സ്നാക് ടൈം
സ്നാക് ടൈമിലെ താരം ചിക്കൻ ബർഗറെന്നാണ് കണക്ക് പറയുന്നത്. ആ സമയത്ത് 63 ലക്ഷം ബർഗറുകൾക്ക് ഓർഡർ ലഭിക്കുന്നത്. 2024ൽ ചിക്കൻ റോൾ ഓർഡർ 24.8 ലക്ഷമായിരുന്നുവെങ്കിൽ ഈ വർഷം അത് 41 ലക്ഷമായി. ചായ-സമൂസ -34.2 ലക്ഷം.
ഡെസർട്ടുകളും
വൈറ്റ് ചോക്ലറ്റാണ് ഡെസർട്ടുകളിൽ ഇത്തവണ താരം -69 ലക്ഷം ഓർഡറുകൾ. 54 ലക്ഷം ചോക്ലറ്റ് കേക്കുകൾ. ഗുലാബ് ജാം 45 ലക്ഷം.
ഇന്റർനാഷണൽ - ലോക്കൽ
ഇന്റർനാഷണൽ വിഭവങ്ങളിൽ മെക്സിക്കനാണ് പ്രിയം കൂടുതൽ 1.2 കോടി. കൊറിയൻ 47 ലക്ഷം. അതേസമയം, പ്രാദേശിക രുചികളിലേക്കും ആളുകൾക്ക് പ്രിയം കൂടിയെന്ന് കണക്കുകൾ പറയുന്നു. പഹാഡി,മലബാർ,രാജസ്ഥാനി തുടങ്ങിയവയ്ക്ക് കഴിഞ്ഞ തവണയെക്കാൾ വർദ്ധനുവുണ്ടായി.
ലേറ്റ് നൈറ്റും ബ്രേക്ക്ഫാസ്റ്റും
അർദ്ധരാത്രി മുതൽ പുലർച്ചെ രണ്ടുവരെയുള്ള ലേറ്റ് നൈറ്റ് ഓർഡറുകളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായിട്ടുണ്ട്. കൂടുതലും ചിക്കൻ ബർഗറാണ് 23 ലക്ഷം. രണ്ടാമത് ബിരിയാണി. 1.1 കോടി. ബ്രേക്ക്ഫാസ്റ്റിൽ താരം ഇഡലിയാണ്. 96 ലക്ഷം.
ഒൺലൈൻ ഓർഡറിന്
താത്പര്യമില്ലാതെ ബംഗളൂരു
റസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നവരിൽ മുന്നിൽ ബംഗളൂരുകാരാണ്. 2.37 കോടി പേർ. ഡൽഹി - 39 ലക്ഷം. ജയ്പൂർ, കൊച്ചി, ചണ്ഡീഗഢ് എന്നിവിടങ്ങളിലും വൻ വർദ്ധനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |