
ചെന്നൈ: ഇന്നലെ ഇന്നലെ കമ്മ്യൂണിസിറ്റ് പാർട്ടി ഒഫ് ഇന്ത്യയ്ക്ക് പ്രായം 100. തമിഴ്നാടിന്റെ സി.പി.ഐയുടെ ജനകീയ നേതാവ് ആർ.നല്ലകണ്ണിന് ഇന്നലെ 101.
25 വർഷം കർഷക യൂണിയൻ നേതാവായും 13 വർഷം (1992-2005) സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായും സേവനമനുഷ്ഠിച്ച നല്ലകണ്ണ് ഈ അടുത്ത കാലം വരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ പിറന്നാൾ ആശംസകൾ അറിയിച്ചു.
പ്രായാധിക്യവും അസുഖങ്ങളും കാരണം അദ്ദേഹത്തെ നേരിൽ സന്ദർശിച്ച് ആശംസ നേരുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. ഏതാനും മാസം മുൻപ് നല്ലകണ്ണ് അസുഖബാധിതനായി ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കുടുംബാംഗങ്ങൾ ഒഴികെ മറ്റാരെയും അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ടത്താണ് ജനനം.
നല്ലകണ്ണിന്റെ ഒന്നാം പിറന്നാളിന് 1924 ഡിസംബർ 26നാണ് സി.പി.ഐയുടെ പിറവി. നല്ലകണ്ണ് പിന്നീട് അറിയപ്പെടുന്ന സി.പി.ഐ നേതാവായത് യാദൃച്ഛികം.
കുട്ടിക്കാലത്ത് നല്ലകണ്ണിന് കോൺഗ്രസിനോടായിരുന്നു താത്പര്യം. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടായി.
സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കാളിയായ നല്ലകണ്ണ് 25 വയസുള്ളപ്പോൾ, തമിഴ്നാട്ടിലുടനീളം മറ്റ് പാർട്ടി പ്രവർത്തകർക്കൊപ്പം കർഷക യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിനിൽ മുന്നിൽ നിന്നു. 1940 കൾ പ്രക്ഷുബ്ധമായ സമയങ്ങളായിരുന്നു. ഒരു വശത്ത്, സ്വാതന്ത്ര്യസമരം അതിന്റെ ഉച്ചസ്ഥായിയിൽ. മറുവശത്ത്, കമ്മ്യൂണിസ്റ്റ് നേതാക്കൾ ഫ്യൂഡൽ ഭൂവുടമകൾക്കെതിരായ വർഗസമരങ്ങൾക്ക് നേതൃത്വം നൽകാൻ തുടങ്ങി.
ശ്രീനിവാസ് റാവുവിനൊപ്പം സംസ്ഥാനത്തുടനീളം കിസാൻ സഭയുടെ അടിത്തറകൾ സൃഷ്ടിച്ചത് നല്ലക്കണ്ണുവാണ്. ഇടതുപക്ഷത്തിന് ഇന്നും കരുത്താണ് കിസാൻ സഭ
1952ൽ, നെല്ലായി ഗൂഢലോചന കേസിൽ ഉൾപ്പെട്ടതിന് നല്ലക്കണ്ണുവിനെ ഏഴ് വർഷം ജയിലിലടച്ചു. പാർട്ടി 1964ൽ സി.പി.ഐ
രണ്ടായി പിളർന്നപ്പോൾ 'ഭിന്നത എന്റെ ഹൃദയം തകർത്തു" എന്നാണ് നല്ലക്കണ്ണ് പറഞ്ഞത്. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ സ്ഥാനാർത്ഥിയും ഇപ്പോഴത്തെ ഉപരാഷ്ട്രപതിയുമായ സി.പി രാധാകൃഷ്ണനോട് പരാജയപ്പെട്ടു.
സ്വന്തമായി വീടില്ലാത്ത സഖാവ്
2022ൽ തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയുടെ സ്റ്റേറ്റ് മാൻ അവാർഡ് നൽകി ആദരിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപയുടെ അധിക തുകയും ചേർത്ത്10,5000 രൂപ നല്ലകണ്ണു തിരികെ നൽകി. സ്വന്തമായി വീടില്ലാത്ത അദ്ദേഹത്തിന്റെ ഏക വരുമാനം പാർട്ടിയിൽ നിന്നുള്ള പ്രതിമാസ അലവൻസും വിരമിച്ച സർക്കാർ അദ്ധ്യാപികയായ ഭാര്യയുടെ 4,500 രൂപ പെൻഷനുമാണ്.
കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2007ലാണ് സംസ്ഥാന ഹൗസിംഗ് ബോർഡിനുകീഴിൽ വീട് അനുവദിച്ചത്. സൗജന്യ താമസം ആദർശത്തിന് എതിരായതിനാൽ ചെറിയ വാടക നൽകി വരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |