
ന്യൂഡൽഹി: ഒന്നുമുതൽ 9 വരെയുണ്ടായ ഇൻഡിഗോ പ്രതിസന്ധി സംബന്ധിച്ച് അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു. ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) രൂപീകരിച്ച നാലംഗ സമിതിയാണ് വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയത്. പ്രതിസന്ധി കാലയളവിൽ 4000ൽപ്പരം വിമാനസർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു. 11 ലക്ഷത്തിൽപ്പരം യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. ഡി.ജി.സി.എ ജോയിന്റ് ഡയറക്‌ടർ ജനറൽ സഞ്ജയ് കെ. ബ്രാഹ്മനെ, ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ അമിത് ഗുപ്‌ത, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ കപിൽ മാംഗ്ലിക്, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ ലോകേഷ് രാംപാൽ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |