SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.31 PM IST

ഭാവി ഭാരതം ; വികസിത ഇന്ത്യയ്ക്കു നിലമൊരുക്കുന്ന ബഡ്ജറ്റ്, നികുതി നിയമങ്ങളിൽ പരിഷ്കാരം

Increase Font Size Decrease Font Size Print Page
a

 നിർമ്മലാ സീതാരാമന്റെ തുടർച്ചയായ 9-ാം ബഡ്ജറ്റ്

 കേരളത്തിന് എയിംസുമില്ല, അതിവേഗ റെയിലുമില്ല

 അപൂർവ ധാതു ഇടനാഴിയും കേരകൃഷി വികസനപദ്ധതിയും മാത്രം

ന്യൂഡൽഹി: വികസിത ഇന്ത്യ 2047ൽ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാം ബഡ്‌ജറ്റ്. ഇതു മുന്നിൽ കണ്ട് നികുതി നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ ജനപ്രിയ പ്രഖ്യാപനങ്ങൾ കുറഞ്ഞു. നികുതി വ്യവസ്ഥകളിലെ സങ്കീർണത ഒഴിവാക്കി നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കാനാണ് ശ്രമം.

കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന എയിംസ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും അനുവദിച്ചില്ല. ഇക്കുറി പുതിയ എയിംസുകൾ ഒന്നുമില്ല. പക്ഷേ, ഇവയ്ക്കു സമാനമായി മൂന്ന് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആദ്യമായി പ്രഖ്യാപിച്ചു. കേരളത്തിന് ഒന്നു കിട്ടുമെന്നാണ് പ്രതീക്ഷ.

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളം ഇല്ല. നാളികേര വികസന പദ്ധതിയും അപൂർവ ധാതു ഇടനാഴിയിൽ ഇടംപടിച്ചതുമാണ് കേരളവുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതികൾ. പൊതു പ്രഖ്യാപനങ്ങളിൽ പലതും കേരളത്തിന് ഗുണം ചെയ്യുമെന്നാണ് സൂചന. തുടർച്ചയായി 9-ാം കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ ചരിത്രം കുറിച്ചു. കർഷകരെയും വനിതകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങൾ ഇടം നേടി.

 ഏഴ് അതിവേഗ റെയിൽ ഇടനാഴി:

മുംബയ്-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി.

അപൂർവ ധാതു ഇടനാഴി: കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അപൂർവ ധാതുക്കളുടെ ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം ലക്ഷ്യം. കേരളത്തിൽ കരിമണൽ ഖനനം

 അഞ്ച് മെഡിക്കൽ ഹബ്: സ്വകാര്യ മേഖലയുമായി സഹകരിച്ച് മെഡിക്കൽ, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ സംയോജിപ്പിക്കുന്ന ആയുഷ് സെന്ററുകൾ, മെഡിക്കൽ വാല്യൂ ടൂറിസം ഫെസിലിറ്റേഷൻ സെന്ററുകൾ, ഡയഗ്നോസ്റ്റിക്സ്, പോസ്റ്റ്-കെയർ, പുനരധിവാസം.

 അപകട ഇൻഷ്വറൻസ് ക്ളെയിമുകളിൽ അനുവദിക്കുന്ന തുകയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവാക്കി.

 നാളികേര കൃഷി വികസനം: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉൽപ്പാദനക്ഷമമല്ലാത്ത തെങ്ങുകൾ നീക്കംചെയ്ത് പുതിയതു വളർത്താൻ പദ്ധതി.

കശുവണ്ടി മേഖല: 2030ഓടെ അസംസ്കൃത കശുവണ്ടി, കൊക്കോ ഉത്പാദനത്തിലും സംസ്കരണത്തിലും സ്വയംപര്യാപ‌്ത . കയറ്റുമതി കൂട്ടാനും പ്രീമിയം ആഗോള ബ്രാൻഡാകാനും പദ്ധതി.

മത്സ്യബന്ധനം: 500 ജലസംഭരണികളുടെയും അമൃത് സരോവറുകളുടെയും സംയോജിത വികസനം,

കർഷക സംഘടനകൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംഘങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് തീരദേശ പ്രദേശങ്ങളിലെ മത്സ്യബന്ധന മൂല്യ ശൃംഖല ശക്തിപ്പെടുത്തും

മൃഗസംരക്ഷണം: കന്നുകാലി, ക്ഷീര, കോഴി വളർത്തൽ മൂല്യ ശൃംഖലകൾ. കന്നുകാലി കർഷക ഉൽ‌പാദക സംഘടനകൾക്ക് പ്രോത്സാഹനം.

ബയോഫാർമശക്തി: പ്രമേഹം, കാൻസർ, പ്രതിരോധ ശേഷി തകരാർ തുടങ്ങിയ വർദ്ധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങൾ തടയാനുള്ള ചെലവുകുറഞ്ഞ മരുന്നുൽപ്പാദിപ്പിക്കാനും ഇന്ത്യയെ ആഗോള ബയോഫാർമ നിർമ്മാണ കേന്ദ്രമായി വികസിപ്പിക്കാനും 5 വർഷത്തേക്ക് 10,000 കോടി. ജില്ലാ ആശുപത്രികളിൽ അടിയന്തര, ട്രോമ കെയർ സെന്ററുകളുടെ ശേഷി 50% വർദ്ധിപ്പിക്കും.

കോസ്റ്റൽ കാർഗോ പ്രമോഷൻ: 2047 ഓടെ ഉൾനാടൻ ജലപാതകളും തീരദേശ ഷിപ്പിംഗും വഴിയുള്ള ചരക്ക് ഗതാഗതം 6% ൽ നിന്ന് 12% ആയി വർദ്ധിപ്പിക്കും.

 നഗരങ്ങളുടെ വികസനത്തിന് 5,000 കോടി

അ​വ​ശ്യ​ ​മ​രു​ന്നു​ക​ൾ​ക്ക് ​വി​ല​ ​കു​റ​യും

ന്യൂ​ഡ​ൽ​ഹി​:​ ​ക്യാ​ൻ​സ​റി​ന് ​അ​ട​ക്കം​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ 17​ ​അ​വ​ശ്യ​മ​രു​ന്നു​ക​ളെ​ ​അ​ടി​സ്ഥാ​ന​ ​ക​സ്റ്റം​സ് ​തീ​രു​വ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​തോ​ടെ​ ​ഈ​ ​മ​രു​ന്നു​ക​ളു​ടെ​ ​വി​ല​ ​കു​റ​യും.​ 2035​ ​വ​രെ,​ ​ആ​ണ​വ​നി​ല​യ​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ക്കും​ ​ക​സ്റ്റം​സ് ​ഡ്യൂ​ട്ടി​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കി.

വി​ല​ ​കു​റ​യു​ന്നവ

1.​ ​ക്യാ​ൻ​സ​ർ​ ​മ​രു​ന്നു​കൾ
2.​ ​തു​ക​ൽ​ ​ഉ​ത്പ​ന്ന​ങ്ങൾ
3.​ ​മൈ​ക്രോ​ ​വേ​വ് ​അ​വ്ൻ
4.​ ​വി​ദേ​ശ​ ​ടൂ​ർ​ ​പ്രോ​ഗ്രാ​മു​ക​ൾ,​ ​പ​ഠ​നം,​ ​ചി​കി​ത്സ
5.​ ​ഫു​ട്ട്‌​വെ​യർ
6.​ ​എ​ന​ർ​ജി​ ​ട്രാ​ൻ​സി​ഷ​ൻ​ ​എ​ക്യു​പ്മെ​ന്റ്
7.​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​ടി.​വി,​ ​സ്‌​മാ​ർ​ട്ട് ​ഫോൺ
8.​ ​വീ​ഡി​യോ​ ​ഗെ​യിം​ ​നി​ർ​മ്മാ​ണ​ ​പാ​ർ​ട്സ്
9.​ ​സി​വി​ല​യ​ൻ​-​ ​പ​രി​ശീ​ല​ന​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​പാ​ർ​ട്സു​കൾ
10.​ ​സോ​ളാ​ർ​ ​ഗ്ലാ​സ് ​ഇ​ൻ​പു​ട്സ്
11.​ ​ലി​ഥി​യം​ ​ബാ​റ്റ​റി
12.​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ടെ​ക്‌​സ്റ്റ​യി​ൽ​ ​ഉ​ത്പ​ന്ന​ങ്ങൾ
13.​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​ഗ്രാ​ഫൈ​റ്റ്,​​​ ​ക​ൽ​ക്ക​രി,​​​ ​മ​ണ​ൽ,​​​ ​സി​ലി​ക്ക​ൺ,​​​ ​ധാ​തു​ക്ക​ൾ,​​​ ​മെ​റ്റ​ൽ​ ​ഓ​ക്‌​സൈ​ഡ്
14.​ ​വ​റു​ത്ത​ ​ക​ശു​വ​ണ്ടി,​ ​മ​ഖാന
15.​ ​വെ​റ്റ് ​ബ്ലൂ​ ​ലെ​തർ
16.​ ​കാ​യി​ക​ ​ഉ​പ​ക​ര​ണ​ങ്ങൾ
17.​ ​സ​മു​ദ്റോ​ത്പ​ന്ന​ങ്ങൾ
18.​ ​സോ​ള​ർ​ ​പാ​നൽ
19.​ ​ഇ.​വി​ ​ബാ​റ്റ​റി

കൂ​ടു​ന്നവ

ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​വി​വി​ധ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യി​രു​ന്ന​ ​നി​കു​തി​ ​ഇ​ള​വു​ക​ൾ​ ​ഒ​ഴി​വാ​ക്കി​യ​തോ​ടെ​ ​ഇ​വ​യു​ടെ​ ​വി​ല​ ​വ​ർ​ദ്ധി​ക്കും

1.​ ​സി​ഗ​ര​റ്റ്,​​​ ​പാ​ൻ​ ​മ​സാല
2.​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​മ​ദ്യം
3.​ ​കോ​ഫി​ ​വെ​ൻ​ഡിം​ഗ് ​മെ​ഷീൻ
4.​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​അ​മോ​ണി​യം​ ​ഫോ​സ്‌​ഫേ​റ്റും​ ​അ​മോ​ണി​യം​ ​നൈ​ട്രോ​ ​ഫോ​സ്‌​ഫേ​റ്റും
5.​ ​വി​ദേ​ശ​ ​ടെ​ലി​വി​ഷ​ൻ​ ​സെ​റ്റു​ക​ൾ,​​​ ​ഡി​ജി​റ്റ​ൽ​ ​ക്യാ​മ​റ​ക​ൾ,​​​ ​സി​നി​മാ​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങൾ
6.​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​ഫോ​ട്ടോ​ഗ്രാ​ഫി​ക്,​​​ ​ഫി​ലി​മിം​ഗ്,​​​ ​സൗ​ണ്ട് ​റെ​ക്കോ​ർ​ഡിം​ഗ് ​ഉ​പ​ക​ര​ണ​ങ്ങൾ
7.​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​മൃ​ഗ​ങ്ങ​ൾ,​​​ ​പ​ക്ഷി​കൾ
8.​ ​വ​ളം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​നാ​ഫ്‌ത
9.​ ​വി​ദേ​ശ​ ​കു​ട,​​​ ​എ.​ടി.​എം​ ​മെ​ഷീൻ
10.​ ​ആ​ഢം​ബ​ര​ ​വാ​ച്ചു​കൾ

TAGS: NEWS 360, NATIONAL, NATIONAL NEWS, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY