SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.47 AM IST

13 വർഷത്തിന് ശേഷം ഇറാക്ക്- സിറിയ അതിർത്തി തുറന്നു

Increase Font Size Decrease Font Size Print Page
a

ബാഗ്ദാദ്: 13 വർഷങ്ങൾക്ക് ശേഷം ഇറാക്കും സിറിയയും തമ്മിലുള്ള പ്രധാന അതിർത്തി കവാടമായ റാബിയ- യറൂബിയ തുറന്നു. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതിന്റെയും സഹകരണം മെച്ചപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. 2011 മുതൽ സിറിയയിലെ ആഭ്യന്തര യുദ്ധവും സുരക്ഷ പ്രശ്നങ്ങളും കാരണം പാത അടച്ചിട്ടിരിക്കുകയായിരുന്നു.ഇറാക്കിൽ റാബിയ എന്നും സിറിയയിൽ അൽ-യാറുബിയ എന്നും അറിയപ്പെടുന്ന ഈ പാത ഒരുകാലത്ത് വ്യാപാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രധാന കേന്ദ്രമായിരുന്നു.സിറിയൻ യുദ്ധം ശക്തമായതോടെ പൂട്ടുകയായിരുന്നു. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഈ പ്രദേശം പിടിച്ചടത്തു.പിന്നീട് ഇറാഖ് കുർദിഷ് സേനകൾ അത് വീണ്ടെടുക്കുകയും ചെയ്തു.അതിർത്തി വീണ്ടും തുറന്നതോടെ രണ്ട് രാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും ചരക്ക് ഗതാഗതവും വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.