SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

പ്രതിരോധ മേഖലയ്ക്ക് 7.85 ലക്ഷം കോടി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ബഡ്‌ജറ്റിൽ പ്രതിരോധ മേഖലയ്‌ക്കായി 7.85 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം 6.81 ലക്ഷം കോടി ആയിരുന്നു.(15.19 ശതമാനം വർദ്ധന). പ്രതിരോധ ചെലവ് കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവിന്റെ 14.67% ആണ്. എറ്റവും കൂടുതൽ വിഹിതവും പ്രതിരോധത്തിന്.

ആധുനികവത്‌ക്കരണത്തിനായി സായുധ സേനകൾക്ക് 2.19 ലക്ഷം കോടി രൂപ ലഭിക്കും, വിമാനങ്ങൾക്കും എൻജിനുകൾക്കും 63,733 കോടി രൂപയും നാവിക കപ്പലുകൾക്ക് 25,023 കോടി രൂപയും ഉൾപ്പെടെയാണിത്.

ബഡ്‌ജറ്റ് രേഖകൾ പ്രകാരം, പ്രതിരോധ വിഹിതം 7,84,678 കോടി രൂപയാണ്.

മൂലധന വിഹിതം 2,19,306 കോടി

റവന്യൂ ചെലവ് 5,53,668 കോടി

പെൻഷൻ ചെലവ് : 1,71,338 കോടി

``ഓപ്പറേഷൻ സിന്ദൂരിന്റെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ വിഹിതത്തിലെ വർദ്ധനവ് ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമാക്കാനുള്ള ദൃഢനിശ്ചയം പ്രകടമാക്കുന്നു.``

-രാജ്നാഥ് സിംഗ്,

പ്രതിരോധ മന്ത്രി

TAGS: NEWS 360, NATIONAL, NATIONAL NEWS, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY