SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

ഗ്യാനേഷിനോട് കയർത്ത് മമത, തിരഞ്ഞെടുപ്പ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയക്കെതിരെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയ മുഖ്യമന്ത്രി മമത ബാനർജി നാടകീയ രംഗം സൃഷ്‌ടിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ,കമ്മിഷണർമാരായ എസ്.എസ്. സന്ധു,വിവേക് ജോഷി എന്നിവരോട് കയർത്തു. എസ്.ഐ.ആർ നടപടികളിൽ രോഷം പ്രകടിപ്പിച്ച മമത അവിടുത്തെ മേശയിൽ ആഞ്ഞടിച്ചു. കൂടിക്കാഴ്‌ച ബഹിഷ‌്‌കരിച്ച് പുറത്തിറങ്ങി.

തൃണമൂൽ കോൺഗ്രസ് നേതാക്കളായ അഭിഷേക് ബാനർജി,കല്യാൺ ബാനർജി,കരടു വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില കുടുംബങ്ങൾ എന്നിവർക്കൊപ്പമാണ് മമതയെത്തിയത്. ഗ്യാനേഷ് അഹങ്കാരിയും നുണയനുമാണെന്നും തന്നോടും പ്രതിനിധി സംഘത്തോടും മോശമായി പെരുമാറിയെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം മമത പ്രതികരിച്ചു. അപമാനിക്കപ്പട്ടതിനാലാണ് ഇറങ്ങി പോരേണ്ടി വന്നത്. ആ കസേരയെ താൻ ബഹുമാനിക്കുന്നുവെന്നു. ഒരു കസേരയും ആർക്കും സ്ഥിരമല്ല. ഒരുദിനം അവിടെ നിന്നിറങ്ങേണ്ടി വരും. ബംഗാളിനെ എന്തിനു ഉന്നംവയ്‌ക്കുന്നു? 58 ലക്ഷം പേരെയാണ് കരടു വോട്ട‌ർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതിനെ ചോദ്യം ചെയ്യാൻ പോലും വോട്ടർമാർക്ക് കഴിയുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ ധൃതിപിടിച്ചു എന്തിനാണ് എസ്.ഐ.ആർ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കണമായിരുന്നു. ബി.ജെ.പി ഭരിക്കുന്ന അസാമിൽ എന്തുകൊണ്ടാണ് എസ്.ഐ.ആർ നടത്താത്തത്? ബി.ജെ.പിക്കു വേണ്ടി ദല്ലാളെന്ന മട്ടിലാണ് കമ്മിഷൻ പണിയെടുക്കുന്നത്. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും മമത ആരോപിച്ചു. പ്രതിഷേധ സൂചകമായി കറുത്ത ഷാൾ ധരിച്ചാണ് മമതയും സംഘവും കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നത്.

ആരോപണങ്ങൾ തള്ളി കമ്മിഷൻ

മമതയുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തെ അപമാനിച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. മമതയുടെ ചോദ്യങ്ങൾക്ക് ഗ്യാനേഷ് കൃത്യമായ മറുപടി നൽകി. തൃണമൂൽ നേതാക്കൾ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു. നിയമവാഴ്ച നിലനിറുത്തുമെന്നും നിയമം കൈയിലെടുക്കുന്നവരെ ക‌ർശനമായി നേരിടുമെന്നും ഗ്യാനേഷ് പ്രതികരിച്ചിട്ടുണ്ട്. കമ്മിഷന്റെ ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ തകർത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പേരുമായി കമ്മിഷൻ ഓഫീസിലേക്ക് എത്താൻ തനിക്കു കഴിയുമെന്ന് മമത ഭീഷണിപ്പെടുത്തി.

സു​പ്രീം​കോ​ട​തി​യിലേക്ക്

പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ ​തീ​വ്ര​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ​ ​(​എ​സ്.​ഐ.​ആ​ർ​)​ ​പ്ര​ക്രി​യ​ക്കെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​ത​ ​ബാ​ന​ർ​ജി​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​കു​ന്ന​ത് ​സു​താ​ര്യ​മ​ല്ലാ​ത്ത​ ​തി​ടു​ക്ക​പ്പെ​ട്ട​ ​നീ​ക്ക​ങ്ങ​ളാ​ണ്.​ ​എ​സ്.​ഐ.​ആ​ർ​ ​പ്ര​ക്രി​യ​യെ​ ​യു​ദ്ധ​ക്ക​ള​മാ​യി​ ​മാ​റ്റി.​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​യ​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഫ​ല​മാ​യി​ ​വ​ലി​യ​തോ​തി​ൽ​ ​വോ​ട്ട​‌​ർ​മാ​ർ​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ടേ​ക്കും.​ 2002​ന്റെ​ ​ക​ട്ട് ​ഓ​ഫ് ​വ​ച്ച് ​പൗ​ര​ത്വം​ ​തെ​ളി​യി​ക്കാ​ൻ​ ​നി​ല​വി​ലെ​ ​വോ​ട്ട​ർ​മാ​രോ​ട് ​ക​മ്മി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ​സ​മ്മ​തി​ദാ​യ​ക​ർ​ ​ഹാ​ജ​രാ​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​നി​ര​സി​ക്കു​ന്നു.​ ​ഹി​യ​റിം​ഗ് ​കൃ​ത്യ​മ​ല്ല.​ ​ക​ര​ടു​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​വ​രു​ടെ​ ​പേ​രു​ക​ൾ​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടും​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നി​ല്ല.​ ​എ​സ്.​ഐ.​ആ​ർ​ ​ഗൂ​ഢോ​ദ്ദ്യേ​ശ​ത്തോ​ടെ​യു​ള്ള​ ​നീ​ച​ ​പ​ദ്ധ​തി​യാ​ണ്.​ 2025​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​ഉ​പ​യോ​ഗി​ച്ച് ​വ​രു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​മ​ത​ ​ബാ​ന​ർ​ജി​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഇ.​ഡി​ക്കെ​തി​രെ
സ​ത്യ​വാ​ങ്മൂ​ലം

തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റാ​യ​ ​ഐ​-​പാ​കി​ന്റെ​ ​കാെ​ൽ​ക്ക​ത്ത​യി​ലെ​ ​ഓ​ഫീ​സ് ​ജ​നു​വ​രി​ ​എ​ട്ടി​ന് ​ഇ.​ഡി​ ​റെ​യി​ഡ് ​ചെ​യ്‌​തി​രു​ന്നു.​ ​മ​മ​ത,​ഡി.​ജി.​പി​ ​അ​ട​ക്കം​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം​ ​സ്ഥ​ല​ത്തെ​ത്തി​ ​റെ​യി​ഡ് ​ത​ട​സ​പ്പെ​ടു​ത്തി.​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​എ​ഫ്.​ഐ.​ആ​‌​റും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​തു.​ ​ഈ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​ ​ഇ.​ഡി​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​‌​ർ​ജി​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​ബം​ഗാ​ൾ​ ​സ​ർ​ക്കാ​‌​ർ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY