SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

തമിഴ്നാട് രാഷ്ട്രീയത്തിലെ ടോപ് എൻജിൻ ടി.വി.കെ: വിജയ്

Increase Font Size Decrease Font Size Print Page
dd

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ 'ടോപ് എൻജിൻ' ടി.വി.കെയാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം നേടുമെന്നും നടൻ വിജയ്. തമിഴ്നാട്ടിൽ അധികാരത്തിൽ വരാമെന്ന് ഒരു 'ഇരട്ട എൻജിനോ' 'ഡബ്ബാ എൻജിനോ' സങ്കല്പിക്കാൻ പോലും കഴിയില്ലെന്നും ബി.ജെ.പിയേയും ഡി.എം.കെയേയും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) രണ്ടാം വാർഷികം പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഭാരവാഹികളും തിരഞ്ഞെടുത്ത പ്രവർത്തകരുമാണ് പങ്കെടുത്തത്.

ഗ്രാമങ്ങളിലല്ല,നഗരപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുമാണ് ടി.വി.കെയുടെ സാന്നിദ്ധ്യമുണ്ടെന്ന് അവകാശപ്പെട്ട അഭിപ്രായ വോട്ടെടുപ്പുകൾ നിരസിച്ച വിജയ്,എല്ലാ അഭിപ്രായ സർവേക്കാരോടും അവരുടെ സർവേ വീണ്ടും നടത്താൻ ആവശ്യപ്പെട്ടു. പോരാട്ടം ഡി.എം.കെയും ടിവികെയും തമ്മിലാണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

17 മിനിറ്റ് നീണ്ടുനിന്ന തന്റെ പ്രസംഗത്തിൽ,സംസ്ഥാനത്തുടനീളം ടി.വി.കെയും എല്ലാ വീട്ടിലും വിജയ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാഢനിദ്ര‌യിൽ നിന്ന് ഉണരുമ്പോൾ,മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ എല്ലാവരോടും ടി.വി.കെ ചിഹ്നമായ 'വിസിൽ' ന് വോട്ട് ചെയ്യാൻ ആവശ്യപ്പെടും. 'ഫോർട്ട് സെന്റ് ജോർജിൽ ഭരണകക്ഷിയായി ഞങ്ങൾ ഉയരും' -വിജയ് പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY