SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.32 PM IST

ജമ്മു കശ്മീർ സന്ദർശിക്കാനുള്ള ആവേശം കുറഞ്ഞിട്ടില്ല: അമിത് ഷാ

Increase Font Size Decrease Font Size Print Page
f

ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് ശേഷവും ജമ്മു കാശ്മീർ സന്ദർശിക്കാനുള്ള വിനോദസഞ്ചാരികളുടെ ആവേശം കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീർ സന്ദർശിക്കാനുള്ള ആവേശം കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. ജമ്മു കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിതവും സമ്പന്നവുമായ ജമ്മുകാശ്മീർ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിൽ കേന്ദ്രം ഉറച്ചുനിൽക്കുന്നുവെന്ന് ലോക് ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ ഷാ പറഞ്ഞു.
ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. ഭീകരമുക്ത ജമ്മു കാശ്മമീർ എന്ന ലക്ഷ്യം എത്രയും വേഗത്തിൽ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാകാര്യ യോഗങ്ങൾക്കായി അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY