SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

അധികാരത്തർക്കം: ഡി.കെ. ശിവകുമാർ ഡൽഹിയിൽ

Increase Font Size Decrease Font Size Print Page
e

ബംഗളൂരു: പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കം തലപൊക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ ബഡ്ജറ്റ് യോഗത്തിന് നിൽക്കാതെ ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാർ ഡൽഹിക്ക് തിരിച്ചതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. നിരവധി നേതാക്കൾ മുഖ്യമന്ത്രിയാകാൻ ഡി.കെ. ശിവകുമാറിന് പരസ്യപിന്തുണ നൽകിയിരുന്നു. എന്നാൽ ഇത്തരം നീക്കം പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുമെന്നും പ്രസ്താവനകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്നും ശിവകുമാർ ഇന്നലെ ഡൽഹി യാത്രയ്ക്കിടെ പ്രതികരിച്ചു. 136എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് വാദിച്ചുകൊണ്ട് കോൺഗ്രസ് എം.എൽ.സി ചന്നരാജ് ഹട്ടിഹോളി പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, DK SIVAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY