
ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിലെ തീയതി തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും സമർപ്പിച്ചു. ബഡ്‌ജറ്റ് സമ്മേളനത്തെക്കുറിച്ച് സൂചിപ്പിക്കാൻ '2025 ഫെബ്രുവരി' എന്നായിരുന്നു ആദ്യം നൽകിയ നോട്ടീസിൽ രേഖപ്പെടുത്തിയത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തീയതി തിരുത്തി വീണ്ടും നൽകി. ക്ളറിക്കൽ തെറ്റ് കണ്ടെങ്കിലും സ്‌പീക്കർ ഓം ബിർള നടപടിയുമായി മുന്നോട്ടു പോകാൻ സെക്രട്ടറി ജനറലിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിലാണ് പ്രതിപക്ഷം വീണ്ടും സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
