SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

ഛത്തിസ്ഗഢിൽ വൻ ആയുധശേഖരം പിടികൂടി,​ പിടിച്ചെടുത്തവയിൽ മാവോയിസ്റ്റുകളുടെ അത്യാധുനിക ആയുധങ്ങളും

Increase Font Size Decrease Font Size Print Page
itbp

ന്യൂഡൽഹി : ഛത്തിസ്ഗഢിൽ ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ആയുധ ശേഖരം പിടികൂടി. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയത്. 57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. കമാൻഡന്റ് ദുഷ്യന്ത് രാജ് ജയ്സ്വാൾ,​ സെക്കൻഡ് ഇൻ കമാൻഡ് ദീപക് സെമാൽട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വനത്തിൽ നാലിടങ്ങളിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്.

അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകൾക്കെതിരെ വ്യാപകമായി തെരച്ചിൽ നടന്നുവരികയാണ്. സുരക്ഷാ സേന പിടികൂടാതിരിക്കാൻ ഒളിപ്പിച്ച ആയുധങ്ങളാണ് ഐ.ടി.ബി.പി 29 ബറ്റാലിയൻ നാരായൺപുർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്. വനമേഖലയിൽ ഒരുദിവസം നീണ്ടു നിന്ന് പരിശോധനകൾക്കൊടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, CHATISHGHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY