
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്‌മരിച്ചു. 2019 ഫെബ്രുവരി 14ലെ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. അവരുടെ സമർപ്പണവും ദൃഢനിശ്ചയവും രാഷ്ട്രസേവനവും നമ്മൾ ഒരോരുത്തരുടെയും മനസിനുള്ളിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നുവെന്ന് മോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. പരമമായ ത്യാഗത്തിന് രാഷ്ട്രം എന്നും കടപ്പെട്ടിരിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്‌സ് അക്കൗണ്ടിൽ എഴുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
