SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

അതിർത്തിയിൽ രക്ഷയായി എ.ഐ അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം തടഞ്ഞു

Increase Font Size Decrease Font Size Print Page
g

വെളിപ്പെടുത്തി ലെഫ്. ജനറൽ ദിനേശ് സിംഗ് റാണ

ന്യൂഡൽഹി: അരുണാചൽ പ്രദേശിനോട് ചേർന്നുള്ള നിയന്ത്രണരേഖയിലെ ചൈനീസ് കടന്നുകയറ്റം തടയാൻ എ.ഐ സഹായിച്ചുവെന്ന് ലെഫ്. ജനറൽ ദിനേശ് സിംഗ് റാണ. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ് കമാൻഡർ-ഇൻ-ചീഫാണ് അദ്ദേഹം. ഡൽഹിയിൽ നടക്കുന്ന എ.ഐ ഉച്ചകോടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേന ഉപയോഗിക്കുന്ന എ.ഐ പവേഡ് പ്രെഡിക്ഷൻ ടൂളുകൾ അതിർത്തിയിൽ വിജയകരമായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച, നിർമ്മാണചെലവ് കുറഞ്ഞ എ.ഐ സോഫ്റ്റ്‌വെയർ സംവിധാനമാണിത്. അതിർത്തിയിൽ ചൈനീസ് സേന മുന്നൊരുക്കം നടത്തുന്നത് എ.ഐ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ കാണാത്ത തരത്തിലായിരുന്നു ചൈനയുടെ നീക്കം. ഇന്ത്യൻ സേനയ്‌ക്ക് കൃത്യസമയത്ത് ഇടപെടാനും, ആവശ്യത്തിന് സേനാംഗങ്ങളെ വിന്യസിക്കാനും സാധിച്ചു. ഇന്ത്യൻ ഭാഗത്ത് ആളപായമുണ്ടായില്ല. അതേസമയം, ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ്(എ.എസ്.ഐ) സംവിധാനം ഉപകാരപ്രദമെന്നു പോലെ തന്നെ വലിയ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY