
ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ 9 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഉച്ചകോടിയിൽ അരങ്ങേറിയ പ്രതിഷേധം രാഷ്ട്രീയ വിയോജിപ്പാണെന്നും, സംഘടിത കുറ്റകൃത്യമല്ലെന്നും മജിസ്ട്രേട്ട് രവി നിലപാടെടുത്തു. ഈകേസിൽ, വിചാരണയ്‌ക്കു മുൻപുള്ള തടങ്കലിനെ 'നിയമവിരുദ്ധമായ മുൻകൂർ ശിക്ഷ'യായി മാത്രമേ കാണാൻ കഴിയൂ. അതിനാൽ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഉച്ചകോടിയിലെ പ്രതിനിധികളെ പരിഭ്രാന്തരാക്കിയെന്നതിനും, സ്വത്ത് നശിപ്പിച്ചതിനും പ്രഥമദൃഷ്‌ട്യാ തെളിവില്ല. പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം പ്രകോപനപരമല്ല. പൊലീസ് അകമ്പടിയോടെ പ്രവർത്തകർ സമാധാനപരമായി വേദി വിട്ടതും കോടതി ചൂണ്ടിക്കാട്ടി. കേസിൽ 14 പേരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20നാണ് ഡൽഹി ഭാരത് മണ്ഡപത്തിലെ ഉച്ചകോടി വേദിയിൽ ഷർട്ടൂരി പ്രതിഷേധമുണ്ടായത്. ഇന്ത്യ-യു.എസ് കരാറിനെതിരെയും മോദിക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |