
ചെന്നൈ: തമിഴ്നാട്ടിൽ സീറ്ര് വിഭജനത്തെ ചൊല്ലി ഡി.എം.കെ കോൺഗ്രസ് തർക്കം ഇന്നലെ രാവിലെ രൂക്ഷമായെങ്കിലും വൈകിട്ടോടെ ഏകദേശ ധാരണയിലെത്തി.മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം മുഖ്യമന്ത്രി എം.കെ.സ്റ്റാലിലിനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
രാവിലെ നടന്ന ചർച്ചയിൽ 25 നിയമസഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും അനുവദിക്കാൻ ഡി.എം.കെ സന്നദ്ധത അറിയിച്ചിരുന്നു.എന്നാൽ രണ്ട് നിയമസഭാ സീറ്റുകളും 35 നിയമസഭാ സീറ്റുകളും വേണമെന്നാണ് കോൺഗ്രസ് ആവശ്യം. ചർച്ചയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോൾ കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കുമെന്നുവരെ എം.കെ.സ്റ്റാലിൻ പറഞ്ഞതായാണ് വിവരം. രാജ്യസഭയിൽ മതിയായ അംഗബലത്തിനു വേണ്ടിയാണ് കോൺഗ്രസ് രണ്ട് സീറ്റുകൾ ആവശ്യപെടുന്നത്.
വൈകിട്ട് ചിദംബരവുമായി നടന്ന ചർച്ചയിൽ നിയമസഭാ സീറ്റ് 27 അനുവദിക്കാമെന്ന് സ്റ്റാലിൻ അറിയിച്ചു. പക്ഷെ, രാജ്യസഭാ സീറ്റ് ഒരെണ്ണം മാത്രമെ നൽകൂ. മറ്റൊരെണ്ണം അടുത്തകാത്ത് മുന്നണിയിലെത്തിയ ഡി.എം.ഡി.കെയ്ക്കായി മാറ്റി വച്ചിരിക്കുന്നുവെന്നാണറിയുന്നത്.
ഹൈക്കമാൻഡിനെ ചിദംബരം വിവരം അറിയിക്കും.അതിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
കോൺഗ്രസ് മദ്ധ്യസ്ഥനായി ചിദംബരത്തെ നിയോഗിച്ചിരുന്നെങ്കിൽ പ്രശ്നം വളരെനേരത്തെ പരിഹരിക്കാമായിരുന്നുവെന്ന് സ്റ്റാലിൻ ചർച്ചയ്ക്കിടെ പറഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. ചിദംബരത്തോടുള്ള ബഹുമാനം കൊണ്ടാണ് സീറ്റുകളുടെ എണ്ണം 27 ആയി ഉയർത്താൻ അദ്ദേഹം സമ്മതിച്ചത്.
ഇന്നല വൈകിട്ട് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെൽവപെരുന്തഗൈയുടെ മകളുടെ വിവാഹത്തിന് ഈ ചടങ്ങിന്. ഡി.എം.കെയുടേയും കോൺഗ്രസിന്റേയും മുതിർന്ന നേതാക്കളും എത്തിയിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |