SignIn
Kerala Kaumudi Online
Thursday, 23 April 2026 4.50 AM IST

തമിഴ്നാടും ബംഗാളും ഇന്ന് ബൂത്തിലേക്ക്

Increase Font Size Decrease Font Size Print Page
v

ന്യൂഡൽഹി:തമിഴ്‌നാട്ടിൽ 234 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഒറ്റഘട്ടമായി വിധിയെഴുത്ത്. 294 മണ്ഡലങ്ങളുള്ള പശ്ചിമബംഗാളിൽ ആദ്യഘട്ടമായി 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇന്ന് നടക്കും.

33,133 കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 75,064 പോളിംഗ് സ്റ്റേഷനുകളിലായി 5.67 കോടിയിലധികം വോട്ടർമാരാണ് തമിഴ്നാട്ടിൽ സമ്മതിദാനാവകാശം വിനിയോഗിക്കുക. ക്രമസമാധാന പാലനത്തിനായി 83000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഭരണകക്ഷിയായ ഡി.എം.കെ, മുഖ്യ പ്രതിപക്ഷമായ എ.ഐ,എ.ഡി.എം.കെ എന്നിവയ്‌ക്ക് പുറമെ നടൻ വിജയ് യുടെ തമിഴക വെട്രി കഴകവും മത്സര രംഗത്തുണ്ട്.

പശ്ചിമ ബംഗാളിൽ 167 വനിതകൾ ഉൾപ്പെടെ 1,478 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. വോട്ടിംഗ് ദിനത്തിലെ അക്രമം തടയാൻ 2400 കമ്പനി കേന്ദ്ര സേനയെ വിന്ന്യസിച്ചിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂലും ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം.

TAGS: NEWS 360, NATIONAL, NATIONAL NEWS, VOTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.