ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പി എം.എൽ.എമാരുടെ തൃണമൂലിലേക്കുള്ള പാലായനം തുടരുന്നു. ഏറ്റവും ഒടുവിൽ കാളിയാഗഞ്ച് എം.എൽ.എ സൗമൻറോയ് ആണ് തൃണമൂലിൽ ചേർന്നത്. ഇദ്ദേഹം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നയാളാണ്. ഇതോടെ പശ്ചിമ ബംഗാൾ നിയമസഭയിൽ ബി.ജെ.പി അംഗങ്ങൾ 71ആയി കുറഞ്ഞു.
കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബി.ജെ.പി വിട്ട് തൃണമൂലിൽ ചേരുന്ന നാലാമത്തെ എം.എൽ.എയാണ് സൗമൻറോയ്. ബംഗാളിന്റെ സംസ്കാരവും പാരമ്പര്യവും നിലനിറുത്താൻ വേണ്ടിയാണ് സൗമൻറോയ് തിരിച്ചെത്തിയതെന്ന് തൃണമൂൽ നേതാവ് പാർത്ഥാ ചാറ്റർജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |