ഭുവനേശ്വർ : ഈ മാസം 12 മുതൽ 15വരെ ഭുവനേശ്വറിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ അത്ലറ്റിക്സിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയും മത്സരിക്കാനിറങ്ങും. നാളെ നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് മത്സരത്തിന് ശേഷമാണ് നീരജ് ഭുവനേശ്വറിലെത്തുക. മൂന്ന് വർഷത്തിന് ശേഷമാണ് നീരജ് ഇന്ത്യയിൽ ഒരു മത്സരത്തിനിറങ്ങുന്നത്. 2021ലെ ഫെഡറേഷൻ കപ്പിലായിരുന്നു ഇതിന് മുമ്പ് മത്സരിച്ചത്. ടോക്യോ ഒളിമ്പിക്സിലെ സ്വർണം പാരീസിൽ നിലനിറുത്തുക ലക്ഷ്യമിട്ടാണ് പരിശീലനത്തിലാണ് നീരജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |