കൊച്ചി: ബോംബെ ഓഹരി സൂചികയായ സെൻസെക്സിന് 60,000മെന്ന നാഴികക്കല്ലിലെത്താൻ വെറും 115 പോയിന്റ് അകലം! കൊവിഡിലും കുതിക്കുന്ന സെൻസെക്സ് ഇന്നലെ മുന്നേറിയത് 1,030 പോയിന്റോളമാണ്. വ്യാപാരത്തിനിടെ 59,957 വരെയെത്തിയ സെൻസെക്സ്, വ്യാപാരാന്ത്യത്തിൽ 958 പോയിന്റ് നേട്ടവുമായി 59,885ൽ. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 276 പോയിന്റുയർന്ന് 17,822ലും; വ്യാപാരത്തിനിടെ 17,844 എന്ന സർവകാല റെക്കാഡിൽ നിഫ്റ്റി എത്തിയിരുന്നു. ഇന്ന് സെൻസെക്സ് 60,000വും നിഫ്റ്റി 18,000വും ഭേദിച്ചേക്കാം.
മുന്നേറ്റത്തിന് പിന്നിൽ
ഉത്തേജക നടപടികൾ തുടരാനുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ തീരുമാനം.
അകലുന്ന ചൈനാ എവർഗ്രാൻഡെ പ്രതിസന്ധി.
ലോഹം, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് ഓഹരികൾ വാങ്ങാനുള്ള താത്പര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |