ലക്നൗ: ഉത്തർപ്രദേശിൽ ക്ലാസ്മുറിയിൽ കയറിയ പുള്ളിപ്പുലി വിദ്യാർത്ഥിയെ ആക്രമിച്ചു. അലിഗഢിലെ ചൗധരി നിഹാൽ സിംഗ് ഇന്റർ കോളേജിലെ ലക്കി രാജ് സിംഗിനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തുടർന്ന് പുള്ളിപ്പുലിയെ ക്ലാസ്മുറിയിൽ പൂട്ടിയിട്ടു.
ക്ലാസിൽ കയറിയപ്പോൾ പുള്ളിപ്പുലിയെ കണ്ടെന്നും പുറത്തിറങ്ങാൻ ശ്രമിപ്പോൾ അത് ആക്രമിച്ചെന്നും ലക്കി പറഞ്ഞു. നിസാര പരിക്കേറ്റതിന് പിന്നാലെ ലക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുള്ളിപ്പുലി സ്കൂളിൽ കയറിയ വിവരവും അതിനെ ക്ലാസ്മുറിയിൽ പൂട്ടിയിട്ട വിവരവും പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. ക്ളാസ്മുറിയിൽ ഉലാത്തുന്ന പുലിയുടെ സി.സി ടി.വി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ക്ളാസ് മുറിയിൽ പുലി കുടുങ്ങിയ വാർത്തയറിഞ്ഞ് നിരവധിപ്പേർ സ്കൂൾ പരിസരത്ത് തടിച്ചു കൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |