ജയ്‌പൂർ: രാജസ്ഥാനിലെ ദോസയിൽ രണ്ടരവയസുകാരി കുഴൽക്കിണറിൽ വീണു. ഇന്നലെ വെെകുന്നേരമാണ് സംഭവം ഉണ്ടായത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്.
നിലവിൽ രക്ഷാപ്രവർത്തകർ അയക്കുന്ന സന്ദേശത്തോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം.ചെറിയ പെപ്പിലൂടെ കുട്ടിക്ക് ഓക്സിജൻ നൽകുന്നുണ്ട്. കുഴൽക്കിണറിന് സമീപം മറ്റൊരും കുഴിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 35 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. നീരുവെന്ന കുട്ടിയാണ് കുഴൽക്കിണറിൽ വീണത്.
#WATCH | Rajasthan: Rescue operation continues in Dausa's Jodhpura village to rescue the 2.5-year-old girl who fell into a borewell. pic.twitter.com/WGiOyBdVG4
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 19, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |