കൊൽക്കത്ത : പശ്ചിമ ബംഗാളിലെ 108 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ108ൽ 102 നഗരസഭാ സീറ്റുകളും നേടി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. 31 നഗരസഭകളിൽ പ്രതിപക്ഷമില്ലാതെയാണ് തൃണമൂലിന്റെ ജയം. നാദിയ ജില്ലയിലെ തഹ്റാപൂർ നഗരസഭയിൽ ഇടതുപക്ഷം വിജയം ഉറപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് ഒരു നഗരസഭയിൽ പോലും ഭരണം നേടാനായില്ല. കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം, മൂന്നു മാസം മുമ്പ് മാത്രം പിറവിയെടുത്ത ഹമ്രോ പാർട്ടിഡാർജലിംഗ് മുനിസിപ്പാലിയിൽ ഭരണം പിടിച്ചു. നാല് നഗരസഭകളിൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല. തൃണമൂലിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ സുവേന്ദു അധികാരിയുടെ തട്ടകമായ കിഴക്കൻ മിഡ്നാപൂരിലെ കൊണ്ടായി നഗരസഭയിൽ അധികാരം നിലനിറുത്താനായത് തൃണമൂലിന് മധുര പ്രതികാരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |