SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 AM IST

പാഠഭാഗങ്ങളിൽ രാജാക്കൻമാരെ പരാമർശിക്കുന്നില്ലെന്ന് അക്ഷയ്

Increase Font Size Decrease Font Size Print Page
akshaykumar

മുംബയ്: ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളിൽ കൂടുതലും അധിനിവേശക്കാരായ ഭരണാധികാരികളെക്കുറിച്ചാണ് പറയുന്നതെന്നും ഇന്ത്യയിലെ രാജാക്കൻമാരെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും നടൻ അക്ഷയ്‌കുമാർ. പൃഥ്വിരാജ് ചൗഹാനെക്കുറിച്ചുള്ള സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയായിരുന്നു പരാമർശം.

'നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികളേയുള്ളൂ. നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെക്കുറിച്ചും പുസ്തകങ്ങളിൽ ഒന്നുമില്ല. ഇതേക്കുറിച്ച് എഴുതാനും ആരുമില്ല. എന്നാൽ, അധിനവേശക്കാരെക്കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുന്നു. നമുക്ക് മുഗളന്മാരെക്കുറിച്ച് അറിയണം. പക്ഷേ, നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തിൽ സമതുലിതാവസ്ഥ വേണം' -എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അക്ഷയ് പറഞ്ഞു.

അക്ഷയ് കുമാറും മാനുഷി ഛില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സമ്രാട്ട് പൃഥ്വിരാജ്" എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാരാണസിയിലെ ഗംഗാതീരത്തെത്തിയ അക്ഷയ് കുമാർ ആരതി ഉഴിയുകയും ഗംഗയിൽ മുങ്ങുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AKSHAYKUMAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.