ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ ഔദ്യോഗിക വസതിയിൽ അടക്കം വിവിധ ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സത്യേന്ദ്ര ജെയിനിന്റെ അറസ്റ്റിനെ ചൊല്ലി ഡൽഹിയിലെ ഭരണകക്ഷിയായ ആംആദ്മിയും പ്രതിപക്ഷമായ ബി.ജെ.പിയും വാക്പോര് തുടരുന്നതിനിടെയാണ് റെയ്ഡ്. കൊൽക്കത്തയിലെ ഒരു സ്ഥാപനം വഴി ജെയിനിന് പങ്കാളിത്തമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ഹവാലാ ഇടപാടു വഴി പണം കൈമാറിയെന്ന 2017ലെ കേസിലാണ് മെയ് 30ന് ഇ.ഡി അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |